കള്ളാർ പഞ്ചായത്ത് മുൻ മെമ്പറും മാലക്കല്ലിലെ ആദ്യകാല പാരലൽ കോളേജ് പ്രിൻസിപ്പലുമായിരുന്ന അബ്രഹാം കടുതോടിൽ നിര്യാതനായി
രാജപുരം: കള്ളാർ പഞ്ചായത്ത് മുൻ മെമ്പറും മാലക്കല്ലിലെ ആദ്യകാല പാരലൽ കോളേജ് പ്രിൻസിപ്പലുമായിരുന്ന അബ്രഹാം കടുതോടിൽ (70) നിര്യാതനായി. ഭാര്യ: സോഫി മുടക്കാലിൽ ചെറുപാറ. മക്കൾ: സ്നേഹ (ഓസ്ട്രേലിയ), സീന (ന്യൂസിലാൻഡ്), മാത്യുസ് (യു.കെ). മരുമക്കൾ: സിറിയക് കൂന്തമറ്റം (മോനിപ്പള്ളി), നിവിൽ മേലാണ്ടശ്ശേരി (പയ്യാവൂർ), എലിസബത്ത് വാഴക്കടവിൽ (കുമരകം ). സഹോദരങ്ങൾ: പ്രൊഫ. കെ.എം.ജോസഫ് (എസ്.എച്ച് മൗണ്ട് കോട്ടയം), സാലു (വ്യാപാരി, മാലക്കല്ല്), റോയി (റിട്ട.കെ.എസ്.ഇ.ബി), തമ്പി (യു.കെ,), മേരി ഒഴുകയിൽ, (അഞ്ചാല),
ലൂസി പഴേമ്പള്ളിൽ (ഏറ്റുമാനൂർ), എൽസി ആലയ്ക്കുപ്പടവിൽ (മാലക്കല്ല്), ബ്രിജിത്ത് ഓരത്ത് ച്രുള്ളിക്കര). മുൻ അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം, കെ.സി.വൈ.എൽ മലബാർ റീജിയൻ പ്രഥമ പ്രസിഡണ്ട്,
ക്നാനായ കത്തോലിക്ക കോൺഗ്രസ്സ് യൂണിറ്റ്, ഫൊറോന, റീജണൽ ഭാരവാഹി, മാലക്കല്ല് ഇടവക കണക്കൻ, ഇടവക കൈക്കാരൻ, ദീർഘകാലം മാലക്കല്ലിൽ മതബോധന പ്രധാന അധ്യാപകൻ,
2 തവണ പഞ്ചായത്ത് മെമ്പർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, മാലക്കല്ല് വെെ എം സി എ പ്രസിഡണ്ട് എന്നീ തലങ്ങളിൽ പ്രവർത്തിച്ചു.
വ്യാഴാഴ്ച മാലക്കല്ല് ലൂർദ്ദ് മാതാ ദേവാലയത്തിൽ സംസ്കാരം നടക്കും.
No comments