Breaking News

കോമഡി ഉത്സവം ഫെയിം രാജേഷ് ചൈത്രത്തിന് മംഗലംകളി അക്കാദമിയുടെ സ്നേഹോപഹാരം


പരപ്പ : കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മാവിലൻ, മലവേട്ടുവ സമുദായത്തിന്റെ തനത് കലാരൂപമായ മംഗലംകളിയെന്ന ജീവിതകലയെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് അതിന്റെ തനിമ നഷ്ടപ്പെടാതെ നിലനിർത്തി സംരക്ഷിച്ചു പോരുവാൻ ആരംഭിച്ച മംഗലംകളി അക്കാദമിയുടെ      ലോഗോ വരച്ചു തന്ന് സഹായിച്ച ഫ്ലവേഴ്സ് ടിവി, മഴവിൽ മനോരമ എന്നീ ചാനലുകളിലൂടെ പ്രശസ്തനായ കലാകാരൻ രാജേഷ് ചൈത്രത്തിന് മംഗലംകളി അക്കാദമി  സ്നേഹോപഹാരം നൽകി. ഒ കെ പ്രഭാകരൻ (ചെയർമാൻ )ഷിബു പാണത്തൂർ (വൈസ് ചെയർമാൻ ) രതീഷ് വെള്ളന്തട്ട (ജോയിന്റ് സെക്രട്ടറി ) അക്കാദമി അംഗങ്ങളായ കൃഷ്ണൻ മയ്യങ്ങാനം, കൃഷ്ണ മാണിമൂല, എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് സ്നേഹോപഹാരം സമർപ്പിച്ചത്.

No comments