സി പി ഐ കാസർകോട് ജില്ലാ സമ്മേളനത്തിന് വെള്ളരിക്കുണ്ട് ഒരുങ്ങി സമ്മേളനം 11,12, 13 തീയ്യതികളിൽ
െള്ളരിക്കുണ്ട്: സിപിഐ 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ജുലൈ 11,12,13 തീയ്യതികളില്‍ വെള്ളരിക്കുണ്ട് നടക്കുന്ന സിപിഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
11ന് പതാക, കൊടിമര ജാഥകളും 12, 13 തീയ്യതികളില്‍ പ്രതിനിധി സമ്മേളനവുമാണ് നടക്കുക. 11ന് വെള്ളരിക്കുണ്ട് ടൗണിലെ കാനം രാജേന്ദ്രന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക കയ്യൂരില്‍ നിന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി എ നായരില്‍നിന്നും ഏറ്റുവാങ്ങി എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് ക്യാപ്റ്റനും എഐഎസ്എഫ് ജില്ലാ സെക്രട്ടറി പ്രഭിജിത്ത് വൈസ്. ക്യാപ്റ്റനുമായി എഐവൈഎഫ്, എഐഎസ് എഫ് അത് ലറ്റുകളുടെ നേതൃത്വത്തില്‍ സമ്മേളന നഗരിയില്‍ എത്തിക്കും. പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക മടിക്കൈ കുഞ്ഞിക്കണ്ണന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും അദ്ദേഹന്റെ മകന്‍ കിഷോറില്‍ നിന്നും മഹിളാസംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവി ഏറ്റുവാങ്ങും. കൊടിമരം ഏളേരിത്തട്ട് പൊടോര കുഞ്ഞിരാമന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് അദ്ദേഹത്തിന്റെ മകന്‍ കെ പി കുഞ്ഞമ്പു മാസ്റ്ററില്‍ നിന്നും കിസാന്‍സഭ ജില്ലാ സെക്രട്ടറി കെ കുഞ്ഞിരാമന്‍ ഏറ്റുവാങ്ങി സമ്മേളന നഗരയില്‍ എത്തിക്കും.
മൂന്ന് ജാഥകളും മൂന്ന് മണിക്ക് വെള്ളരിക്കുണ്ടില്‍ സംഗമിച്ച് ചുവപ്പ് വളണ്ടിയര്‍മാര്‍ച്ചോട് കൂടി പൊതുസമ്മേളന നഗരയിലെത്തിക്കും. പൊതു സമ്മേളന നഗരയിലേക്കുള്ള പതാക എഐടിയുസി ജില്ലാ ജനറല്‍സെക്രട്ടറി ടി കൃഷ്ണനും പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക സി പി ഐ ജില്ലാ സെക്രട്ടറി സി പി ബാബുവും കൊടിമരം സംഘാടക സമിതി കണ്‍വീനര്‍ എം കുമാരന്‍ മുന്‍ എംഎല്‍എയും ഏറ്റുവാങ്ങും. തുടര്‍ന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ എസ് കുര്യാക്കോസ് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. പൊതുസമ്മേളനം സി പി ഐ ദേശീയ എക്സിക്യൂട്ടീവംഗം പി സന്തോഷ് കുമാര്‍ എം പി ഉദ്ഘാടനംചെയ്യും.
12, 13 തീയ്യതികളില്‍ വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിലെ ബി വി രാജന്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 10 മണിക്ക് ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന അസി.സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, മന്ത്രിമാരായ ജി ആര്‍ അനില്‍, പി പ്രസാദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി പി മുരളി, കെ കെ അഷറഫ്, പി വസന്തം, ടി വി ബാലന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി പി ബാബു, സംഘാടക സമിതി ചെയര്‍മാന്‍ കെ എസ് കുര്യാക്കോസ്, കണ്‍വീനര്‍ എം കുമാരന്‍ മുന്‍ എംഎല്‍എ, ജില്ലാ എക്സിക്യൂട്ടീവംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ സി പി സുരേശന്‍ എന്നിവര്‍ സംബന്ധിച്ചു.
No comments