വെള്ളരിക്കുണ്ട് താലൂക്ക് ആദ്ധ്യാത്മിക വേദിയുടെ നേതൃത്വത്തിൽ രാമായണമാസാചരണം സംഘടിപ്പിക്കുന്നു
വെള്ളരിക്കുണ്ട് താലൂക്ക് ആദ്ധ്യാത്മിക വേദിയുടെ നേതൃത്വത്തിൽ രാമായണമാസാചരണം വ്യത്യസ്ഥപരിപാടികളോടെ വിവിധ ക്ഷേത്രങ്ങളുടെ സഹകരണത്തോടെ നടത്താൻ തീരുമാനിച്ചു. താലൂക്കു പ്രസിഡൻ്റ് സതീശൻ കമ്പല്ലൂർ അദ്ധ്യക്ഷത വഹിച്ചു ജന. സെക്രട്ടറി ചിങ്ങനാപുരം മോഹനൻ പരിപാടികൾ വിശദീകരിച്ചു. സുരേഷ് പുങ്ങംചാൽ , ടി പി രാഘവൻ , എം.കെ. ദിവാകരൻ , കുഞ്ഞമ്പു കമ്മാടം , കുഞ്ഞിരാമൻ നായർ എളേരി , സുധാകരൻ തളാപ്പിൽ , മോഹനൻ പുലിമട , സ്നേഹലത ദേവരാജൻ പ്രസംഗിച്ചു. രാമായ ന്ന പാരായണ മത്സരം പ്രശ്നോത്തരി, ആധ്യാത്മിക സമ്മേളനം , എന്നിവയാണ് പ്രധാന പരിപാടികൾ
No comments