Breaking News

ബഷീർ കഥാപാത്രങ്ങളെ തൊട്ടറിഞ്ഞ് പരപ്പയിലെ കുട്ടികൾ സ്കൂളിലെ ചിത്രകല അധ്യാപകൻ ബിനു ടി.കെ വരച്ച ചിത്രങ്ങൾ പരിപാടിയുടെ മുഖ്യ ആകർഷണമായി


പരപ്പ : അനശ്വര സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തോടനുബന്ധിച്ച് പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ അനുസ്മരണ ദിനാഘോഷങ്ങൾ ശ്രദ്ധേയമായി. സ്കൂളിലെ ചിത്രകല അധ്യാപകൻ  ബിനു ടി.കെ വരച്ച ചിത്രങ്ങൾ പരിപാടിയുടെ മുഖ്യ ആകർഷണമായി. സാറാമ്മ,മജീദ്, പാത്തുമ്മ, എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണൻ പോക്കർ, മണ്ടൻ മുത്തപ്പ, ആനവാരി രാമൻ നായർ തുടങ്ങിയ കഥാപാത്രങ്ങൾ അരങ്ങിൽ നിറഞ്ഞു. മാഷിന്റെ വരയിലൂടെ ബഷീറിനെ കുട്ടികൾ അറിഞ്ഞ് അനുഭവിച്ചു. സ്കൂളിലെ അധ്യാപകൻ ശ്രീ സുരേഷ് കുമാർ കുറ്റിക്കോലിന്റെ ശബ്ദവും ബിനുമാഷിന്റെ വരയും ചേർത്ത് വിജ്ഞാനപ്രദമായ ദൃശ്യവിരുന്നായി പരിപാടി മാറി.  പ്രധാന അധ്യാപിക ശ്രീമതി ബിന്ദു.ഡി ഉദ്ഘാടനം ചെയ്ത അനുസ്മരണ ചടങ്ങിൽ അധ്യാപകരായ സ്മിത ആനന്ദ്, ഷജിന വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

No comments