കോടോത്ത് പറമ്പിൽ സൂക്ഷിച്ചിരുന്ന പവർ ടില്ലറിന്റെ ഗിയർ ബോക്സ് അഴിച്ചുകൊണ്ടുപോയി രാജപുരം പോലീസ് കേസ് എടുത്തു
രാജപുരം : പാട്ടത്തിനു എടുത്ത സ്ഥലത്ത് നിർത്തിയിട്ടിരുന്ന പവർ ടില്ലറിന്റെ ഗിയർ ബോക്സ് അഴിച്ചു കൊണ്ടുപോയതായി പരാതി. ഉദയപുരം കോടോത്തെ നാലോണ്ക്കാട്ടിൽ ഹൗസിൽ തോമസ് മാത്യു നൽകിയ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാർച്ച് 31നും ജൂലായ് ഒന്നിനും ഇടയ്ക്കുള്ള ഏതോ സമയത്താണ് മോഷണം നടന്നതെന്നു സംശയിക്കുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അരലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.
ഗിയർ ബോക്സിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആരെങ്കിലും ആയിരിക്കും മോഷണം നടത്തിയതെന്നു സംശയിക്കുന്നു. കാസർഗോഡ് ഹോംസ്റ്റേ
No comments