Breaking News

മുള്ളേരിയ പൂവടുക്ക അടുക്കത്തൊട്ടി റോഡിൽ യാത്രക്കാരെ ഭീതിയിലാഴ്ത്തി കൂട്ടത്തോടെ കാട്ടുപോത്തുകൾ


കാസർകോട് : മുള്ളേരിയയ്ക്ക് സമീപത്തെ പൂവടുക്ക അടുക്കത്തൊട്ടി റോഡിൽ കാട്ടുപോത്തുകൾ കൂട്ടത്തോടെ ഇറങ്ങി. എട്ടു പോത്തുകളാണ് തിങ്കളാഴ്ച വൈകുന്നേരം റോഡിലേയ്ക്ക് എത്തിയത്. ഈ സമയത്ത് ഇതുവഴി സഞ്ചരിക്കുകയായിരുന്നവർ വാഹനം നിർത്തി വീഡിയോ ചിത്രീകരിച്ചു. ആൾക്കാരെയും വാഹനങ്ങളെയും കണ്ടിട്ടും റോഡിൽ നിന്നു മാറാൻ പോത്തുകൾ കൂട്ടാക്കിയില്ല. ഏറെ നേരം കഴിഞ്ഞാണ് പോത്തുകൾ കാട്ടിനകത്തേയ്ക്ക് കയറി പോയത്. ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് കാട്ടുപോത്തുകളെ കൂട്ടത്തോടെ കാണുന്നുണ്ടെന്നു യാത്രക്കാർ പറഞ്ഞു. ജാൽസൂർ- ചെർക്കള അന്തർ സംസ്ഥാന പാതയിൽ നിന്നു 50 മീറ്റർ മാറിയാണ് പടുവടുക്ക് അടുക്കത്തൊട്ടി റോഡിൽ കാട്ടുപോത്തുകളെ കൂട്ടത്തോടെ കണ്ടത്.

No comments