കാഞ്ഞങ്ങാട് സൗത്തിൽ ഗ്യാസ് ടാങ്കർ അപകടത്തിൽപ്പെട്ട സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ ഹൊസ്ദുർഗ് പൊലിസ് കേസെടുത്തു
നീലേശ്വരം: കാഞ്ഞങ്ങാട് സൗത്തിൽ ഗ്യാസ് ടാങ്കർ അപകടത്തിൽപ്പെട്ട സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ ഹൊസ്ദുർഗ് പൊലിസ് കേസെടുത്തു. നീലേശ്വരത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 40 പി 7521 നമ്പർ കസിൻസ് ബസ് ഡ്രൈവർക്കെതിരെയാണ് ഹൊസ്ദുർഗ് പൊലിസ് ഇൻസ്പെക്ടർ പി അജിത് കുമാർ സ്വമേധയാ കേസെടുത്തത് . ദേശീയപാത 66 നിർമ്മാണത്തിന്റെ ഭാഗമായി ഒറ്റവരിയായി ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയ കിഴക്കുഭാഗത്തെ ഒറ്റവരി റോഡിലേക്ക് അശ്രദ്ധയിലും അജാഗ്രതയിലും മനുഷ്യജീവന് അപകടം വരുത്തുംവിധം ഓടിച്ചുവെന്ന് എതിർ ഭാഗത്തുനിന്നും വരികയായിരുന്ന ടി എൻ 28 എ ജെ 36 59 നമ്പർ ടാങ്കർ ലോറിക്ക് മുന്നോട്ടു പോകാൻ അനുവദിക്കാതെ അപകടം ഉണ്ടാക്കുകയും ഉദാസീനവും അശ്രദ്ധയുമായ പ്രവർത്തി കൊണ്ട് ടാങ്കർ ലോറി റോഡരികിലേക്ക് മറിഞ്ഞ് നാശനഷ്ടം വരുത്തിയെന്നും എൽ പി ജി ഗ്യാസ് അപകടം ഉണ്ടാകും വിധം സ്ഥലത്തെ പൊതുജനങ്ങൾക്ക് ഭയാശങ്ക വരുത്തുകയും പൊതു വാഹനഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു എന്നതിനുമാണ് ബസ് ഡ്രൈവർക്കെതിരെ കേസ് എടുത്തത്.
No comments