Breaking News

വിൽപക്കായി കൊണ്ടുപോകുന്ന 1.800 കിലോ കഞ്ചാവുമായി മധ്യവസ്കൻ ഷിറിയയിൽ അറസ്റ്റിൽ


കാസർകോട്: വിൽപക്കായി കൊണ്ടുപോകുന്ന 1.800 കിലോ കഞ്ചാവുമായി മധ്യവസ്കൻ ഷിറിയയിൽ അറസ്റ്റിൽ. ബന്തിയോട് പൊരിക്കോട് സ്വദേശി പൊരിക്കോട് വീട്ടിൽ മുഹമ്മദ് അലി(51) ആണ് എക്സൈസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കുമ്പള എക്സൈസും കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തിയ കഞ്ചാവ് പിടികൂടിയത്. പ്രതിയെ കാസർകോട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ വി പ്രമോദ്കുമാർ, സി.കെ.വി.സുരേഷ്, പ്രിവന്റീവ് ഓഫീസർ കെവി മനാസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ സി അജീഷ്, കെ നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, അഖിലേഷ്, പ്രജിത്ത്, ഷിജിത്ത് എന്നിവരും പരിശോധക സഘത്തിലുണ്ടായിരുന്നു. കാസർഗോഡ് സ്പോർട്സ്

No comments