പ്ലസ്ടു വിദ്യാർഥിയെ നഗരമധ്യത്തിൽ വെച്ച് സംഘം ചേർന്ന് മർദ്ദിച്ചു ; സഹപാഠികളായ ആറു പേർക്കെതിരെ നീലേശ്വരം പൊലിസ് കേസെടുത്തു
നീലേശ്വരം : സ്കൂളിൽ ഷൂ ധരിച്ചു വന്നതിന്റെ വൈരാഗ്യത്തിൽ പ്ലസ് ടു വിദ്യാർഥിയെ നഗരമധ്യത്തിൽ വെച്ച് സംഘം ചേർന്ന് മർദ്ദിച്ചു. സംഭവത്തിൽ സഹപാഠികളായ ആറു പേർക്കെതിരെ നീലേശ്വരം പൊലിസ് കേസെടുത്തു. കോട്ടപ്പുറം സി.എച്ച് സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി അജാനൂർ മെട്ടമ്മലിലെ കെ മുഹമ്മദ് ഷഹിൻ (16) ആണ് ആക്രമണത്തിനിരയായത്. തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെ നീലേശ്വരം മാർക്കറ്റ് ജങ്ങ്ഷനിൽ വെച്ച് സഹപാഠികളായ മൂന്നുപേരും കണ്ടാലറിയാവുന്ന മറ്റു നാലു പേരും ചേർന്ന് ഷഹീനെ വഴിയിൽ തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
No comments