Breaking News

മാലോത്ത് ബസ് സ്റ്റാൻഡ് നിർമിക്കുക ; കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണഴ്‌സ് അസോസിയേഷൻ പരപ്പ മേഖല സമ്മേളനം സമാപിച്ചു


മാലോം : കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണഴ്‌സ്  അസോസിയേഷൻ പരപ്പ മേഖല സമ്മേളനം മാലോം പീഎം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി മേഖല പ്രിസിഡന്റ് റോയ് മറ്റപ്പള്ളിയുടെ അദ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി ഷിബു സൈൻ ഉദ്ഘാടനം ചെയ്തു .

ബളാൽ പഞ്ചായത്തിലെ മാലോത്ത് ബസ് സ്റ്റാൻഡ് നിർമിക്കുക ,പന്തൽ മേഖലയിൽ തൊഴിൽ കോഴ്സ് ആരംഭിക്കുക ,  വനാതിർത്തികളിൽ വൈദ്യതി വേലി ഉടൻ നിർമിക്കുക എന്നീ കാര്യങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു .

എസ് എസ് ഹംസ , ബാലൻ ബാളാന്തോട്‌ ,മുരളി ജവഹർ , ഫിറോസ് പടിഞ്ഞാറ് , നാസർ മുനമ്പം , സിജു കുരിയക്കോസ് ,പ്രശാന്ത് ന്യൂ സ്റ്റാർ , മധു എസ് എം ,കെ എം  കുര്യാക്കോസ് ,ഷിബി കോശി , വിദ്യ വത്സരാജ് എന്നിവർ സംസാരിച്ചു. പി മൂസ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിമൽ കുമാർ നന്ദിയും പറഞ്ഞു

പുതിയ ഭാരവാഹികളായി പ്രസിഡണ്ട്‌ പി മൂസ , ജനറൽ സെക്രട്ടറി ഷിബി കോശി , ട്രഷറർ പി പി ദാമോദരൻ എന്നിവരെ തിരഞ്ഞെടുത്തു .

No comments