Breaking News

പതിനാറുകാരന് പീഡനം ; ചിറ്റാരിക്കാലിലെ വൈദികനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു


ചിറ്റാരിക്കാൽ : പതിനാറു വയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ വൈദികനെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചിറ്റാരിക്കാൽ, അതിരുമാവ് സെന്റ്പോൾസ് ചർച്ച് വികാരി ഫാദർ പോൾ തട്ടുംപറമ്പിലിനെയാണ് ജില്ലാ കോടതി (രണ്ട്) അഞ്ചു ദിവസത്തേക്ക് ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ കസ്റ്റഡിയിൽ വിട്ടത്. ജുലായ് 26ന് ആണ് പോക്സോ കേസിൽ പ്രതിയായ വൈദികൻ കോടതിയിൽ കീഴടങ്ങിയത്. തുടർന്നാണ് പ്രതിയെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നു കാണിച്ച് കോടതിയിൽ അപേക്ഷ നൽകിയത്.

ചൊവ്വാഴ്ച രാവിലെ പൊലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി പ്രതിയെ വൈദ്യപരിശോധന നടത്താൻ ഉത്തരവായി. തുടർന്ന് ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. തുടർന്നാണ് വൈദികനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. 

No comments