Breaking News

പരപ്പ - കാലിച്ചാമരം റോഡിലെ കോളംകുളം മങ്കൈമൂലയില അപകടകുഴികൾ അടച്ച് പുലയനടുക്കം, കോളംകുളം യൂണിറ്റിലെ ഡി വൈ എഫ് ഐ പ്രവർത്തകർ


കോളംകുളം  : ജില്ലയിലെ പ്രധാന  റോഡുകളിൽ ഒന്നായ പരപ്പ കാലിച്ചാമരം ജില്ലാ പഞ്ചായത്ത് റോഡിലെ കോളംകുളം മങ്കൈമൂലയിലെ അപകട വളവിനടുത്തെ കൾബർട്ടിന്റെ പണികൾ തുടങ്ങി ദിവസങ്ങൾക്കകം പൊട്ടിപോളിയുകയും പലവട്ടം നാട്ടുകാർ പ്രതിഷേധിച്ചിട്ടും നന്നാക്കാത്ത വൻകുഴികൾ കോളംകുളം, പുലയനടുക്കം യൂണിറ്റിലേ ഡിവൈഎഫ്ഐ പ്രവർത്തകരായ രതുരാജ്, സുരാജ്, വൈഷ്ണവ്,  നിഷാദ്,ശ്രീജിത്ത്‌, പ്രീജിത്ത്, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നന്നാക്കി. ഓടയംച്ചാൽ, പരപ്പ കോളംകുളം ഭാഗങ്ങളിൽ നിന്നും പയ്യന്നൂരിലേക്ക് എളുപ്പത്തിൽ എത്തതാവുന്നതും, കരിന്തളം പഞ്ചായത്ത്, ആശുപത്രി തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളിലേക്ക് ബ്ലോക്ക് കേന്ദ്രമായ പരപ്പയിലേക്ക് എത്താവുന്നതും, ഒട്ടനവധി ബസുളും ചരക്ക് വാഹനങ്ങളും നിത്യേന പോകുന്ന വഴി ആയിട്ടുകൂടി പ്രാവിശ്യം അധികാരികൾ മേക്കാഡം ടാർ ചെയ്യുന്നില്ല . മങ്കൈമൂല വളവിലും പരിസരത്തും ഒട്ടനവധി അപകടങ്ങൾ ആണ് അടുത്തായി നടന്നത്. വലിയ വളവും സൈഡിൽ ഉള്ള വലിയ കുഴികളിളും റോഡിലെ കുഴിയിൽ വിണും ഏത് സമയത്ത് അപകടം നടക്കുമെന്ന സ്ഥിതി ആണ് ഇവിടം. റോഡിന്റെ താഴെ താമസിക്കുന്ന രണ്ട് വീട്ടുകാരും നിത്യേന പേടിയോടെ ഇവിടെ താമസിക്കുന്നത്. മുന്നറിയിപ്പ് ബോർഡും സുരക്ഷ വേലി സ്ഥാപിച്ച്  റോഡ് മേക്കാഡം ചെയ്ത് നന്നാകണം എന്ന് ഡി വൈ എഫ് ഐ പ്രവർത്തകർ ആവിശ്യപെട്ടു

No comments