കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറും ആവശ്യമായ ജീവനക്കാരുമില്ലെന്നാരോപിച്ച് യൂത്ത് കോൺഗസ്സ് പ്രക്ഷോഭത്തിലേക്ക്
കരിന്തളം: മഴക്കാല രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന കരിന്തളം കുടുംബരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ലാതെ രോഗികൾ വലയുന്നു.ആവശ്യത്തിന് ജീവനക്കാരില്ല. നഴ്സുമാർ അധികജോലി ഭാരം കൊണ്ട് കഷ്ടപ്പെടുകയാണ്. അടിയന്തിരമായും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ യൂത്ത് കോൺഗ്രസ് ശക്തമായ സമരം ആരംഭിക്കുമെന്ന് കിനാനൂർ കരിന്തളം യൂത്ത് കോൺഗ്രസ് നേതൃയോഗം മുന്നറിയിപ്പ് നൽകി. ബ്ലോക്ക് പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിഷ്ണുപ്രകാശ് അധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉമേശൻ വേളൂർ, മണ്ഡലം പ്രസിഡന്റ് മനോജ് തോമസ്, ശ്രീജിത്ത് ചോയ്യംകോട്, സിജു ചേലക്കാട്ട്, ശശിധരൻ. എ, രാകേഷ് കൂവാറ്റി, സി. വി. ഗോപകുമാർ, ജനാർദ്ദനൻ കക്കോൽ, തുടങ്ങിയവർ സംസാരിച്ചു.
No comments