Breaking News

ശക്തമായ മഴയിലും കാറ്റിലും വെസ്റ്റ്‌ എളേരി മുള്ളിക്കാട് വീടിന്റെ സംരക്ഷണഭിത്തി റോഡിലേക്ക് തകർന്നു വീണു


കുന്നുംകൈ : ശക്തമായി പെയ്തുകൊണ്ടിരിക്കുന്ന മഴയിലും കാറ്റിലും വെസ്റ്റ്‌ എളേരി പഞ്ചായത്ത്‌ പതിനെട്ടാം വാർഡ്‌, മുള്ളിക്കാട് പടിഞ്ഞാറേട്ട് ജോസഫിന്റെ വീടിന്റെ റോഡിനോട് ചേർന്നുള്ള  സംരക്ഷണഭിത്തി രാത്രിയിൽ തകർന്നു വീണ്  പെരുമ്പട്ട കുന്നുംകൈ റോഡിൽ മണിക്കൂറുകളോളം  ഗതാഗതം തടസ്സപ്പെട്ടു. വീടിന്റെ മുറ്റം വരെ മണ്ണ് നീങ്ങി പോവുകയും,തെങ്ങുകൾ കടപ്പുഴകി വീഴുകയും ചെയ്തു. വീടിന് വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി. സി. ഇസ്മായിലിന്റെയും,പഞ്ചായത്ത്‌ അംഗം റൈഹാനത്ത് ടീച്ചറിന്റെയും നേതൃത്വത്തിൽ നാട്ടുകാർ സഹകരിച്ച് റോഡിലേക്ക് വീണുകിടന്ന മണ്ണും കല്ലും നീക്കി വാഹന ഗതാഗതം പുന:സ്ഥാപിച്ചു.

No comments