Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവിനും പുറമേ 20 വർഷവും ആറുമാസവും അധികതടവും


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും പുറമേ 20 വർഷവും ആറുമാസവും സാധാരണ തടവിനും 11000 രൂപ പിഴയടക്കാനും ശിക്ഷിച്ചു . പിഴ അടച്ചില്ലെങ്കിൽ ആറുമാസവും ഒരു ആഴ്ചയും അധിക തടവും അനുഭവിക്കണം. മുന്നാട് വട്ടംതട്ട ഒളിയത്തടുക്കും ഹൗസിൽ മാധവന്റെ മകൻ ബി ആദർശിനെ (28) ആണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് കോർട്ട് ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. മൊബൈൽ ഫോണിലൂടെ പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന് ഇഷ്ടമാണെന്ന് പറഞ്ഞ പ്രലോഭിപ്പിച്ച് 2023 ജൂലൈ നാലിന് രാത്രി 9 മണിക്ക് അതിജീവിതയുടെ വീട്ടുപറമ്പിൽ അടുത്തുള്ള പറമ്പിലെ ഷെഡ്ഡിൽ വച്ച് ചോക്ലേറ്റ് നൽകി പെൺകുട്ടിയെ പീഡനത്തിനിരക്കി എന്നാണ് കേസ്. ബേഡകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കാസർകോട് എസ് എം എസ് ഡി വൈ എസ് പി ആയിരുന്ന സതീഷ്കുമാർ ആ ലക്കൽ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

No comments