Breaking News

വിനോദസഞ്ചാരത്തിന് സാധ്യത തുറന്ന് മടിക്കൈയിലെ കുണ്ടറ ഗുഹ...


നീലേശ്വരം : ഇരുപതടിയോളം ഉയരമുള്ള ഗുഹ. വായ് ഭാഗത്തുനിന്ന് 30 അടി മാറി ചതുരാകൃതിയിലുള്ള സുഷിരം. സുഷിരത്തിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം. കാഴ്ചഭംഗി ഏറെയുണ്ട് കുണ്ടറ ഗുഹയ്ക്ക്. അകത്ത് കയറിയാൽ അയ്യായിരം ചതുരശ്രയടിയിലധികം വിസ്തൃതി.

ഗുഹയ്ക്കുള്ളിൽ ഒത്ത നടുക്കായി ചുമരിൽ അൾത്താര പോലൊരു രൂപം. ഗ്രാമീണ വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകളാണ് ഇവിടെ തുറന്നിടുന്നത്. ഗുഹ പുരാവസ്തുവകുപ്പ് ശാസ്ത്രീയമായ പഠനങ്ങൾക്ക് വിധേയമാക്കണമെന്നാണ് നാടിന്റെ ആവശ്യം.

മടിക്കൈയുടെ 'ഗുണാകേവ്'

കാഞ്ഞങ്ങാട്ട് നിന്ന് കാരാക്കോട്ട് ബസിൽ കയറി കുണ്ടറ ബസ്റ്റോപ്പിൽ ഇറങ്ങണം. അവിടെനിന്ന് ഇടതുഭാഗത്തേക്ക് നടക്കാം. വിശാലമായ ഒരു പാറ. അവിടെ എത്തിയാൽ മടിക്കൈയുടെ ഗുണാ കേവ് കാണാം. മടിക്കൈ കുണ്ടറയിലെ സോളാർ പാടവും ഗുഹയ്ക്ക് സമീപത്തായി ഉണ്ട്.

No comments