Breaking News

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ..പള്ളിയിൽ മോഷണം നടത്തിയ പ്രതിയെ ആന്ധ്രയിൽ നിന്നും പിടികൂടി കാസർഗോഡ് പോലീസ്


കാസറഗോഡ് ചൂരി പള്ളിയിൽ മോഷണം  നടത്തിയ പ്രതിയെ കാസറഗോഡ് ടൗൺ പോലീസ് പ്രതിയുടെ സ്വദേശമായ ആന്ധ്രയിലെ അക്കിവീട് എന്ന സ്ഥലത്തു പോയി പിടികൂടി. 310000 രൂപയും ഉദ്ദേശം 2 പവൻ സ്വർണവുമാണ് മോഷണം പോയത്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി അക്കിവിട് സ്വദേശി മുഹമ്മദ് സൽമാൻ അഹമ്മദ് (34) ആണ് പിടിയിലായത്. പള്ളികൾ മാത്രം കേന്ദ്രികരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. കണ്ണൂർ പാനൂർ, മലപ്പുറം, പാലക്കാട്‌, കസബ, എലത്തൂർ പോലീസ് സ്റ്റേഷനുകളിൽ പള്ളിയിൽ മോഷണം നടത്തിയ കേസുകളിൽ പ്രതിയാണ് ഇയാൾ. പല സംഭവത്തിലും പരാതിയില്ല. കളവു ചെയ്ത പണം കോഴിക്കോട്  ബാറിൽ കൂട്ടുകാരുടെ കൂടെ അടിച്ചു പൊളിച്ചു തീർക്കുന്നു. സിസിടിവി കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോഴിക്കോട് ആണ് ഇയാൾ സാധാരണ ഉണ്ടാകാറുള്ള സ്ഥലം എന്ന് മനസിലാക്കി കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും പിടികൂടാനായില്ല . തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ സ്വദേശമായ ആന്ധ്രായിലേക്ക് പോയിട്ടുണ്ടാകും എന്ന നിഗമനത്തിൽ അന്വേഷണ സംഘം പ്രതിയുടെ താമസ സ്ഥലത്തു എത്തി ആന്ധ്രാ പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. 

ജില്ലാ പോലീസ് മേധാവി ശ്രീ. ബി. വി വിജയ ഭരത് റെഡ്‌ഡി ഐപിയെ ന്റെ നിർദ്ദേശ പ്രകാരം കാസറഗോഡ്  ഡിവൈഎസ്പി സുനിൽ കുമാർ സി കെ, കാസറഗോഡ് ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ നളിനാക്ഷൻ പി എന്നിവരുടെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ ജോജോ ജോർജ്  SCPO മാരായ സതീശൻ പി, രതീഷ് കുമാർ കെ വി, ജെയിംസ് എന്നിവർ ചേർന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.


No comments