Breaking News

"നല്ല ഭക്ഷണം നല്ല ആരോഗ്യം പദ്ധതി": പരപ്പ ബ്ലോക്ക് തല ഉദ്ഘാടനം ചായ്യോത്ത് നടന്നു

 


കരിന്തളം : പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി ' നല്ല ഭക്ഷണം നല്ല ആരോഗ്യം ' പദ്ധതി ലക്ഷ്യം വെക്കുന്നത് പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുക എന്നതാണ്. ഓരോ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണം എന്ന ആശയം എത്തിക്കുന്നതിലൂടെ ജനകീയ പങ്കാളിത്തത്തോടെ വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ഉദ്വേശ്യത്തിൽ ICMR ശുപാർശ ചെയ്യുന്ന അളവിൽ പച്ചക്കറികൾ ഭക്ഷണ ക്രമത്തിൽ ഉൾകൊള്ളിക്കുവാനും എല്ലാ ജനവിഭാഗങ്ങളിലും ബോധവൽക്കരണ ക്ലാസ്സുകളും പരിശീലന ങ്ങളും സുരക്ഷിത ഭക്ഷണം ഉത്പാദന രീതികളും പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യം വെക്കുന്നു.
കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ അഗ്രോ സർവീസ് സെന്റർ ചായ്യോത്തു വച്ചു പദ്ധതിയുടെ ബ്ലോക്ക്‌ തല ഉത്ഘാടനം ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ശ്രീ.കെ. ഭൂപേഷിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു. യോഗത്തിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് ശ്രീ. നിഖിൽ നാരായണൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക് പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി രജനി കൃഷ്ണൻ, ജോയിന്റ് ബി ഡി ഓ ശ്രീ. ബിജു കുമാർ, അഗ്രോ സർവീസ് സെന്റർ ഫെസിലി ടേറ്റർ ശ്രീ. മോഹനൻ,കിനാനൂർ കരിന്തളം വാർഡ് മെമ്പർമാരായ ശ്രീ കൈരളി, ശ്രീ ധന്യ എന്നിവർ സംസാരിച്ചു. കിനാനൂർ കരിന്തളം കൃഷി ഓഫീസർ ശ്രീമതി. ജിജി. ജെ സ്വാഗതവും അസിസ്റ്റന്റ് അഗ്രിക്കൾ ച്ചർ ഓഫീസർ ശ്രീ സദാനന്ദൻ നന്ദിയും പറഞ്ഞു.

No comments