കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ നിന്നും മലയാള വിഭാഗം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക ; ഡി വൈ എഫ് ഐ
നീലേശ്വരം : നീലേശ്വരം ഡോ.പി.കെ.രാജൻ സ്മാരക ക്യാംപസിലെ മലയാളം വിഭാഗം മാറ്റാനുള്ള ശ്രമം സർവകലാശാല ഉപേക്ഷിക്കണമെന്ന് ഡി വൈ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി അവശ്യപ്പെട്ടു,
വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പുരോഗതി ലക്ഷ്യമിട്ട് പൊതുവിൽ പിന്നോക്കാവസ്ഥയിലുള്ള കാസർഗോഡിന്റെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് 2008 ൽ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ക്യാമ്പസ് ആരംഭിക്കുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ വില്ലേജ് ക്യാമ്പസ് എന്ന സവിശേഷതയും പ്രസ്തുത ക്യാമ്പസിനു ഉണ്ട്,
അഞ്ചു കോഴ്‌സുകളാണ് ക്യാമ്പസ്സിന്റെ ആരംഭ ഘട്ടത്തിൽ ഇവിടെ ഉണ്ടായിരുന്നത്. മലയാളം, ഹിന്ദി, മോളിക്യൂലാർ ബയോളജി വിഷയങ്ങളുടെ പഠനവകുപ്പുകളും ഐ ടി, എം ബി എ വിഭാഗങ്ങളുടെ സെന്ററുകളും ഇവിടെ ഉണ്ടായിരുന്നു. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന തദ്ദേശീയരായ വിദ്യാർത്ഥികളുടെ അടക്കം ആശ്രയം ആയിരുന്നു ഈ കലാലയം. എന്നാൽ നാളുകൾ പിന്നിട്ടപ്പോൾ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ എം സി എ സെന്ററിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും ഒടുവിൽ അത് അടച്ച് പൂട്ടേണ്ടിയും വന്നു. അതിന് പകരമായി കോഴ്സുകൾ അനുവദിക്കപ്പെടുകയോ പ്രസ്തുത കോഴ്സ് പുനരുജ്ജീവിപ്പിക്കുവാനുള്ള ശ്രമമോ സർവകലാശാല ചെയ്തതുമില്ല. 2024 ൽ മറ്റൊരു കോഴ്‌സായ എം എസ് സി മോളിക്യൂലാർ ബയോളജി കണ്ണൂർ, പാലയാട് ക്യാമ്പസ്സിലേക്ക് മാറ്റി സർവകലാശാല. ശാസ്ത്ര വിഷയങ്ങളുടെ ഏകീകരണം ആണ് കാരണമായി പറയുന്നതെങ്കിലും മറ്റു പല ശാസ്ത്ര കോഴ്സുകളും മറ്റു ക്യാമ്പസുകളിൽ നിലനിൽക്കുന്നുണ്ടായിരുന്നു,ഇതിന് പിന്നാലെയാണ് ഇപ്പോൾ മലയാളം വിഭാഗവും മാറ്റാൻ ശ്രമം നടത്തുന്നത്. ചില അധ്യപകരുടെ താത്പര്യമാണ് ഇതിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംശയിക്കുന്നു,
മോളിക്യുലാർ ബയോളജി കോഴ്സിനും പകരമായി അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് എംകോം കോഴ്സാണ് ക്യാമ്പസിൽ കൊണ്ടുവന്നത്. എംഎ ഹിന്ദി കോഴ്സും നേരത്തെ ഇവിടെ നിന്നു മാറ്റാൻ ശ്രമം നടന്നിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടർന്നു മരവിപ്പിക്കുകയായിരുന്നു..
എല്ലാ കോഴ്സുകളും ഇൻ്റർഗ്രേറ്റഡ് നാല് വർഷ ബിരുദത്തിലേക്ക് മാറ്റുമ്പോൾ മലയാളം തിരഞ്ഞെടുത്ത കുട്ടികൾ സബ് ആയി ഹിസ്റ്ററി തുടങ്ങിയ മറ്റു കോഴ്സുകൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നു എന്നാൽ ഈ കോഴ്സുകൾ ക്യാമ്പസിൽ ഇല്ലെന്നാണ് ഇതിന് പിന്നിലെ വാദം. ഉന്നത വിദ്യാഭ്യാസ രംഗത്ത് നല്ല മാറ്റങ്ങൾ കൊണ്ട് വരുമ്പോൾ അതിനനുസരിച്ച് പുതിയ കോഴ്സുകൾ ക്യാമ്പസിലേക്ക് കൊണ്ടു വരുന്നതിനു പകരം ഇവിടെയുള്ള കോഴ്സുകൾ മാറ്റുന്നത് ക്യാമ്പസിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിനെതിരെ ശക്തമായ സമരങ്ങൾക്ക് ഡി വൈ എഫ് ഐ നേതൃത്വം നൽകും. മലയാളം വിഭാഗം നിലനിർത്തി കൂടുതൽ പുതിയ കോഴ്സുകളും സൗകര്യങ്ങളും ഒരുക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു..
No comments