Breaking News

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ വെച്ച് മരണപ്പെട്ടു


മസ്ക്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ വെച്ച് മരണപ്പെട്ടു. കണ്ണൂർ ചാലാട് അലവിൽ സ്വദേശി പുളിക്കപ്പറമ്പിൽ ആദർശ് (44) ആണ് മരിച്ചത്. മവേല സൂഖിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭാര്യ സബീനയും മകൻ അദർവും കൂടെയുണ്ടായിരുന്നു. 15 വർഷമായി മാവേല സൂഖിനടുത്ത് ഡിഷ് ആന്റിന ഫിക്ക്സിങ് ജോലി ചെയ്യുകയായിരുന്നു. സുബ്രമണ്യന്റെയും റീത്തയുടെയും മകനാണ്.

No comments