പാമത്തട്ടിലെ അനീഷ് ആൻ്റണി ചികിത്സാ സഹായ നിധിക്കായി ആഗസ്റ്റ് 24 ന് കൊന്നക്കാട് ബിരിയാണി ചാലഞ്ച്
കൊന്നക്കാട് : ബളാൽ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പാമത്തട്ടിൽ താമസിക്കുന്ന അനീഷ് ആൻ്റണി (42) ബ്രെയിൻ ട്യൂമർ ബാധിച്ച് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഡ്രൈവർ ജോലി ഉപജീവന മാർഗ്ഗമായി ജീവിക്കുന്ന അദ്ദേഹത്തിന് ആശുപത്രി ചിലവുകൾ താങ്ങാവുന്നതിലും അപ്പുറമാണ്. ഭാര്യയും കുട്ടിയും അടക്കുന്ന അനീഷിന്റെ കുടുംബം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ അനീഷിനെ സഹായിക്കുന്നതിന് വേണ്ടി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റിയും രൂപീകരിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം രക്ഷാധികാരി ആയും വാർഡ് മെമ്പർ ബിൻസി ജയിന്‍ ചെയർമാനായും ദിബാഷ് ജി കൺവീനറായും, പി.കെ ജോസ് ട്രഷറർ ആയുമുള്ള ജനകീയ കമ്മിറ്റിയാണ് ധനസഹായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അനീഷ് ചികിത്സ സഹായനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായിപൊതുജനങ്ങളുടെ സഹകരണത്തോടെ ഓഗസ്റ്റ് 24 ഞായറാഴ്ച കൊന്നക്കാട് വച്ച് ബിരിയാണി ചലഞ്ച് നടത്തുന്നുണ്ട്. ഡ്രൈവർമാരും വ്യാപാരികളും പ്രവാസികളും ഉദ്യോഗസ്ഥരും തൊഴിലാളികളും ഉൾപ്പെടെ ബഹുജന കൂട്ടായ്മയുടെ സ്പോൺസർഷിപ്പോടെയാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. 150 രൂപ കൊടുത്ത് ബിരിയാണി ഓർഡർ ചെയ്തു കൊണ്ട് എല്ലാവരും ഈ സദുദ്യമത്തിൽ പങ്കാളികളാവണമെന്ന് ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. ബിരിയാണി ഓർഡർ ചെയ്യേണ്ട നമ്പർ :
82 81 21 51 45
99 46 51 78 27
96 05 83 56 20
No comments