പെരുങ്കളിയാട്ടത്തിന് പോലീസിനെ ആക്രമിച്ച കേസിലെ പ്രതി അഞ്ചു വർഷത്തിനു ശേഷം നീലേശ്വരം പോലീസിന്റെ പിടിയിൽ
നീലേശ്വരം : തട്ടാച്ചേരി ശ്രീ വടയന്നൂർ കഴകം പേരുങ്കളിയാട്ടത്തോടനുബന്ധിച്ചു നടന്ന കലാപരിപാടിക്കിടയിൽ പോലീസിനെ ആക്രമിച്ചു മുങ്ങിയ നിരവധി ക്രിമിനൽ കേസിൽ പ്രതിയെ അഞ്ചുവർഷത്തിനുശേഷം കോട്ടയത്ത് വെച്ച് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം കരുവാച്ചേരി സ്വദേശി ശരത് എന്ന കേബിൾ ശരത്ത് (36) കാഞ്ഞിരപ്പള്ളിയിൽ വെച്ചു അറസ്റ് ചെയ്തത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നിർദേശപ്രകാരം സ്ക്വാഡ് അംഗങ്ങളായ സുഭാഷ് കരിവെള്ളൂർ, കെ പി അജിത് പള്ളിക്കര, സുധീഷ് ഓരി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പോലീസിന് ആക്രമിച്ച കേസിൽ വിചാരണക്ക് ഹാജരാവതെ മുങ്ങി നടക്കുകയായിരുന്നു. ഇതിനെ തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.ശരത്തിന് ഇതു കൂടാതെ നിരവധി കേസുകൾ വേറെയുമുണ്ട്.
No comments