Breaking News

സമൂഹമാധ്യമത്തിൽ
 വിഎസിനെ അധിക്ഷേപിച്ചു; 
 ജില്ലയിൽ 2 പേർക്കെതിരെ കേസ്


ബേക്കൽ : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച രണ്ട് പേർക്കെതിരെ പൊലീസ് കേസ്സെടുത്തു. അധിക്ഷേപിച്ച് വാട്സ് ആപ് സ്റ്റാറ്റസിട്ട പള്ളിക്കര തൊട്ടിയിലെ ഫൈസലിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ എം വി ശ്രീദാസിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വി എസിന്റെ ചിത്രം വർഗീയ പരാമർശത്തോടെ വാട്സ് ആപ്പിൽ സ്റ്റാറ്റസായി ഇടുകയായിരുന്നു. വിദേശനമ്പറിൽ നിന്നാണ് സ്റ്റാറ്റസ്.വി എസ്സിനെ അപമാനിക്കുംവിധം ഫേസ്ബുക്കിൽ പോസ്റ്റിട്ടകോയിപ്പാടി വില്ലേജിലെ അബ്ദുള്ളക്കുഞ്ഞിക്കെതിരെ കുമ്പള പൊലീസ്സും കേസെടുത്തു. സമൂഹത്തിൽ വിദ്വേഷവും സ്പർധയും വളർത്തി ലഹളയുണ്ടാക്കുന്നതിന് മനപൂർവം ശ്രമിച്ചതിനാണ് കേസ്.

No comments