Breaking News

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി കാസർകോട് സൈബർ പൊലീസ്

കാസർകോട്: വിവിധ സാഹചര്യങ്ങളിൽ ഉടമസ്ഥർക്ക് നഷ്ട പ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി തിരികെ നൽകി കാ സർകോട് സൈബർ പൊലീസ്. അഡീഷണൽ പൊലീസ് സൂപ്രണ്ട് സി.എം.ദേവദാസൻ, ഡിവൈ എസ്പി ടി.ഉത്തംദാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് നഷ്ടമായ 6 മൊബൈൽ ഫോണുകൾ തിരിച്ചു നൽകിയത്. നഷ്ടപ്പെട്ട ഫോണുകൾ ഏറെയും ഇതര സംസ്ഥാനക്കാരായിരുന്നു ഉപയോഗിച്ചിരുന്നത്. സെക്കൻഡ് ഹാൻഡ് മൊബൈലുകളും കടയിൽ നിന്നുവാങ്ങിയതും ഇതിൽ ഉൾപ്പെടും. സൈബർ പൊലീസ് സ്റ്റേഷൻ എസ്ഐ പി.കെ.അജിത്ത് സിവിൽ പൊലീസ് ഓഫിസർ സി. സജേഷ് എന്നിവരുടെ സംഘമാണ് മൊബൈലുകൾ കണ്ടെത്തി നൽകിയത്

No comments