കറുപ്പും ജാതിയും പുതിയ കാലത്തും തല ഉയർത്തുമ്പോൾ : യുവകവി പ്രകാശൻ ചെന്തളം
വെള്ളരിക്കുണ്ട് : കറുപ്പിന്റെ പേരിലും ജാതിയുടെ പേരിലും ഇന്നും ചിലർ വെറുപ്പ് കാണിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത യുവകവി പ്രകാശൻ ചെന്തളം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ മാധവൻ കൊട്ടോടി എന്ന പ്രിയ നാടൻ പാട്ട് കലാകാരനെ മോശമായി നിറത്തിന്റെ പേരിലും ജാതി പറഞ്ഞും അപമാനിക്കുകയായിരുന്നു.
ഓടപ്പഴം പുരസ്ക്കാരം നേടിയ പ്രിയ നാടൻ പാട്ട് കലാകാരനെ കണ്ണന്റെ പാട്ട് താൻ പാടേണ്ടതില്ല കണ്ണൻ ഉന്നതകുലരുടെ സ്വന്തമാണ് ആദിവാസികൾ നിങ്ങളുടെ പാട്ട് പാടിയാൽമതിയെന്നും
കണ്ണനെ അലറി വിളിച്ചു കൂവണ്ടതില്ല എന്നും പറഞ്ഞ് ജാതി പറഞ്ഞ് പുലമ്പുകയായിരുന്നു.
എന്നാൽ ഏറെ ശ്രദ്ധയേറിയ കണ്ണന്റെ മനോഹരമായ ഒരു പാട്ട് പൊലിമ നഷ്ട്ടമാവാതെ ജനങ്ങൾ മാധവൻ കൊട്ടോടിയുടെ ശബ്ദത്തിൽ കേട്ടിരുന്ന ആരും ഇഷ്ട്ടപ്പെടുന്ന രീതിയിൽ തന്നെ ആ കലാകാരാൻ പാടി പൊലിപ്പിച്ചു.
ഇവിടെ എന്തും പറയാനും പാടാനും ആദിവാസികൾക്ക് ആരുടെയും ഒത്താശ വേണ്ട ഞങ്ങൾ പാടും പറയും മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത നിങ്ങൾ മൃഗത്തിന് തുല്യാരാണ് സത്യം
ജാതിയും നിറവും നോക്കി അളക്കുന്നവർ ഇന്നും ഉണ്ട് എന്നത് സത്യം തന്നെയാണ്
കലയ്ക്ക് ജാതിയും നിറവും ഒന്നും ഇല്ല കഴിവുള്ളവർ പാടും ആദിവാസികൾ കണ്ണനെ വിളിച്ചാൽ എന്താണ് കുഴപ്പം
കണ്ണൻ ഒരു കഥാപത്രമാണ് ആ കണ്ണന്റെ പാട്ട് ഒരു കലാകാരൻ എന്ന നിലയിൽ പാട്ടിനെ ഇഷ്ടപ്പെട്ടുന്ന ആൾ എന്ന നിലയിൽ പാടി എന്ന് മാത്രം ആ പാട്ട് ജനങ്ങൾ ഏറ്റെടുത്തു.
ഈ ജാതി പറഞ്ഞ് പുലമ്പുന്ന ഉന്നതകുല ഭ്രാന്തൻമാരുടെ ഉള്ളിൽ ജാതി ചീഞ്ഞുനാറുന്നു മരിച്ചാലും അത് പോവില്ല.
ആദിവാസികൾക്കെതിരെ ജാതി പറയുന്ന ഇത്തരം പ്രവണത ഒഴിവാക്കണമെന്നും പ്രകാശൻ ചെന്തളം പറഞ്ഞു.
No comments