Breaking News

സ്വന്തം കൈപ്പടയിൽ ഖുർആൻ കൈയെഴുത്ത് പ്രതി തയ്യാറാക്കി ഒൻപതു വയസ്സുകാരൻ


കാസർകോട് : സ്വന്തം കൈപ്പടയിൽ ഖുർആൻ കൈയെഴുത്ത് പ്രതി തയ്യാറാക്കി ഒൻപതു വയസ്സുകാരൻ. പയ്യന്നൂർ എട്ടിക്കുളം സ്വദേശി മുഹമ്മദ് മിദ്ലാജാണ് രണ്ടരവർഷത്തെ പ്രയത്നത്തിനൊടുവിൽ ഖുർആന്റെ കൈയെഴുത്ത് പ്രതി തയ്യാറാക്കിയത്.

ദിവസവും സ്കൂൾ-മദ്രസ പഠനം കഴിഞ്ഞുള്ള സമയവും അവധി ദിനങ്ങളിലുമായി സമയം കണ്ടെത്തിയാണ് മനോഹരമായ കൈപ്പടയിൽ ഖുർആൻ പകർത്തിയെഴുതിയത്. 2022 ഡിസംബർ 16-ന് തുടങ്ങിയ പകർത്തെഴുത്ത് ഒരു മാസം മുൻപാണ് പൂർത്തിയാക്കിയത്. ചിത്രരചനയിലും കൈയെഴുത്തിലും മികവു കാട്ടിയ മിദ്ലാജ് തന്നെയാണ് ഖുർആൻ സ്വന്തം കൈപ്പടയിൽ എഴുതണമെന്ന ആഗ്രഹം മാതാപിതാക്കളോട് പങ്കുവെച്ചത്. മാതാവ് ഫാത്തിമ വഫിയ്യ ഒപ്പം നിന്നതോടെ മകന്റെ ആഗ്രഹം പൂവണിയുകയായിരുന്നു.

ഖുർആൻ അതിമനോഹരമായി പാരായണം ചെയ്യുന്നതിലും മിദ്ലാജ് വിസ്മയം തീർത്തു. അനുജത്തിയോടൊപ്പം ഖുർആൻ പാരായണം നടത്തി സമൂഹമാധ്യമത്തിൽ പങ്കുവെക്കുന്ന ദൃശ്യങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എട്ടിക്കുളം ശറഫുൽ ഇസ്ലാം ഹയർ സെക്കൻഡറി

മദ്രസയിലേയും പഴയങ്ങാടി പ്രോഗ്രസിവ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേയും നാലാം ക്ലാസ് വിദ്യാർഥിയാണ്. കൂടാതെ, ഹാസ് ഹിഫ്ള് ഓൺ ലൈൻ അക്കാദമിയിലൂടെ ഖുർആൻ പഠനവും നടത്തുന്നു.

No comments