Breaking News

മംഗലംകളി അക്കാദമിയെ ഇവർ നയിക്കും പൂടംങ്കല്ലിൽ നടന്ന ദ്വിദിന പരിശീലന ക്യാമ്പിലെ ജനറൽബോഡി യോഗത്തിലാണ് ഇവരെ തെരെഞ്ഞെടുത്തത്

രാജപുരം : മൺമറഞ്ഞതും എന്നാൽ സ്കൂൾ കലോത്സവത്തിലൂടെ ഉയർന്ന് വന്നെങ്കിലും സോഷ്യൽ മീഡിയ വഴി കണ്ടുപഠിച്ച് വികൃതമാക്കി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗോത്ര സംസ്കൃതി നിലനിർത്തി തനിമയോടെ രംഗത്ത് അവതരിപ്പിക്കുന്നതിന് വേണ്ടിയും, അതിന് സജ്ജരായ പരീശീലകരെയും വിധികർത്താക്കളെയും  കണ്ടെത്തുന്നതിന് വേണ്ടിയും പൂടംങ്കല്ല് പൈനിക്കരയിലെ ജോയ്‌സ് ഹോംസ് സ്റ്റയിൽ വെച്ച് ജൂൺ 27, 28 തീയ്യതികളിൽ മംഗലംകളി അക്കാദമി ഫോർ ട്രൈബ്സിന്റെ നേതൃത്വത്തിൽ നടത്തിയ ദ്വിദിന പരിശീലന ക്യാമ്പിലെ  ജനറൽബോഡി യോഗത്തിലാണ് ഇവരെ തെരെഞ്ഞെടുത്തത്.

വരും നാളുകളിൽ കലോത്സവ വേദികളിൽ മംഗലംകളിയുടെ തനിമ നിലനിർത്താൻ  സർക്കാരുമായി ബന്ധപ്പെട്ട്  ആവശ്യമായ നടപടികൾ സ്വീകരിക്കുവാനുള്ള ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.

No comments