കീം -2025 വിജയ തിളക്കവുമായി കോടോത്ത് സ്വദേശിനി അവന്തിക രാജേഷ്
രാജപുരം : കീം 2025 ഇൻജിനീയറിംഗ് പരീക്ഷയിൽ 91-ാം റാങ്ക് കരസ്ഥമാക്കി അവന്തിക രാജേഷ്. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്‌സ് സയൻസ് ആൻ്റ് ടെക്നോളജി( ISRO) അണ്ടർ ഗ്രാജുവേറ്റ് അഡ്‌മിഷൻ ലഭിച്ചിരുന്നു. അത് വേണ്ടന്ന് വച്ച് ഇഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖോരാ കപൂർ അഡ്മിഷൻ നേടിയിരിക്കുകയാണ്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. അബുദാബി നാഷണൽ ഓയിൽ കമ്പനി സീനിയർ ഇൻജിനീയർ കോടോത്തെ സി.രാജേഷ് ഷീജ ദേവദാസ് ദമ്പതികളുടെ മകളാണ്
No comments