Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഭരണസമിതി പരപ്പയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു


കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഭരണസമിതി പരപ്പയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ ധർണ്ണ കെ പി സി സി സെക്രട്ടറി എം അസിനാർ ഉദ്ഘാടനം ചെയ്തു. 12 വർഷം കഴിഞ്ഞിട്ടും പരപ്പയിൽ വികസനം ആഗ്രഹിക്കുന്നവർ ബസ്സ്റ്റന്റന്റിന് വേണ്ടി സൗജന്യമായ് സ്ഥലം നൽകിയിട്ടും ബസ്സ് സ്റ്റാന്റ് നിർമ്മാണം തുടങ്ങാൻ സാധിക്കാത്ത ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ ശക്തമായ സമരപരിപാടിക്ക് വരും നാളിൽ രൂപം നൽകുമെന്നും വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കിനാനൂർ കരിന്തളം പഞ്ചായത്തിന്റെ അധികാരത്തിൽ യു ഡി എഫ് വന്നാൽ കേവലം 2 വർഷം കൊണ്ട് പരപ്പയുടെ സ്വപ്ന പദ്ധതി ബസ്സ്സ്റ്റാൻന്റ് നിർമ്മാണം പൂർത്തീക്കരിച്ച് ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്നും നേതാക്കൾ പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സി വി ഭാവനൻ,ഉമേശൻ വേളൂർ, കുഞ്ഞിരാമൻ മാസ്റ്റർ,എം പി ജോസ്, ജോസഫ് വർക്കി, സി ഒ സജി, സി വി ബാലകൃഷ്ണൻ, സിജോ പി ജോസഫ്, തുടങ്ങിയവർ സംസാരിച്ചു. കെ പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

No comments