Breaking News

റോഡിനിരുവശവും കൈവരികൾ സ്ഥാപിച്ചില്ല ; അപകടം പതിയിരുന്ന് ചോയ്യംകോട് -കൂവാറ്റി റോഡ്


ചോയ്യംകോട് : റോഡിനിരുവശവും കൈവരികൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ അപകടം പതിയിരുന്ന് ചോയ്യംകോട് -കൂവാറ്റി -അടുക്കം റോഡ് .

ഇതുമൂലം വാഹന അപകടങ്ങളും സംഭവിക്കുന്നു . നിയന്ത്രണം വിട്ടു കൂവാറ്റി പാലത്തിന് സമീപം കാർ താഴ്ചയിലുള്ള കമുകിൻ തോട്ടത്തിലേക്ക് മറിഞ്ഞ സ്ഥലം കുവാറ്റിയിലെ ബിജെപി ബൂത്ത് ജനറൽ സെക്രട്ടറി ശ്രീകുമാർ കൂവാറ്റി, പ്രസിഡൻറ് സി മോഹനൻ, ഷീല തുടങ്ങിയവർ 

സ്ഥലം സന്ദർശിച്ചു .പാലത്തിനോട് അടുപ്പിച്ച് വളരെ ആഴമുള്ള പ്രദേശമായതിനാൽ റോഡിന് ഇരുവശവും എത്രയും വേഗം കൈവരി സ്ഥാപിക്കാൻ ഭരണകക്ഷികൾ തയ്യാറാകണമെന്നും, ചോയ്യങ്കോട് നിന്നും കാലിച്ചാടുക്കം ഭാഗത്തേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങൾ ആണ് പോകുന്നതെന്നും  വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ കൈവരി സ്ഥാപിക്കുക എന്നതാണ് ഏക പോംവഴി എന്നും ബിജെപി പ്രവർത്തകർ അഭിപ്രായപ്പെട്ടു.

No comments