കെ എസ് എസ് പി എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണവും നവാഗതർക്ക് വരവേൽപ്പും സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : കെ എസ് എസ് പി എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുന്നത കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി തെന്നലബാലകൃഷ്ണപിള്ള സി വി പത്മരാജൻ എന്നിവരെ അനുസ്മരിച്ചു.
വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം ടി കെ എവുജിൻ അനുസ്മരണ പ്രഭാഷണം നടത്തി. സംഘടനയിൽ പുതിയതായി അംഗത്വം എടുത്ത നവാഗതർക്കുള്ള വരവേൽപ്പ് സമ്മേളനം നിയോജകമണ്ഡലം പ്രസിഡണ്ട് മാത്യു സേവ്യറിൻ്റെ അധ്യക്ഷതയിൽ കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി സി സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് പി പി കുഞ്ഞമ്പു മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ച് നവാഗതരെ വരവേറ്റു .കെ എസ് എസ് പി എ കുടുംബത്തിൽപ്പെട്ട പ്രതിഭകളായ ഡോ.അനുശ്രീ, ഡോ . വി അമൃത, സെബിൻ സെബാസ്റ്റ്യൻ എന്നിവരെ ജില്ലാ സെക്രട്ടറി തോമസ് മാത്യു ആദരിച്ചു. ശാന്തമ്മ ഫിലിപ്പ്,എം യു തോമസ്, ബി റഷീദ എം കെ ദിവാകരൻ, ജി മുരളീധരൻ, പിഎം അബ്രഹാം, പി എ ജോസഫ് ,കെ കുഞ്ഞമ്പു നായർ, ഷേർളി ഫിലിപ്പ് ജോസുകുട്ടി അറക്കൽ .മിനി ജോസഫ്,ബാലൻ കക്കാണത്ത് എന്നിവർ സംസാരിച്ചു
No comments