വയോജനങ്ങൾക്കുള്ള റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം ; സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ നീലേശ്വരം ഏരിയ കൺവെൻഷൻ
നീലേശ്വരം : കോവിഡ് കാലത്ത് നിർത്തലാക്കിയ വയോജനങ്ങൾക്കുള്ള റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ നീലേശ്വരം എരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. കന്യാസ്ത്രീകളെ ജയിലിലടച്ചതുൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന ബി ജെ പി, ആർ എസ് എസ് ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ കൺവെൻഷൻ പ്രതിഷേധം രേഖപ്പെടുത്തി. നീലേശ്വരം ഇ എം എസ് ഭവനിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫ. കെ എ സരള ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് എം ബാലകൃഷ്ണൻ അധ്യക്ഷനായി. കൺവെൻഷന് തുടക്കം കുറിച്ച് എം ബാലകൃഷ്ണൻ പതാക ഉയർത്തി. സംഘടനാ റിപ്പോർട്ട് ജില്ല സെക്രട്ടറി എം കുഞ്ഞികൃഷ്ണൻ സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി മടത്തിനാട്ട് രാജൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ഒ വി രവീന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി നാരായണൻ, ടി ജി ഗംഗാധരൻ, കെ കെ നായർ, ഒ ജാനകി, എ വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. മടത്തിനാട്ട് രാജൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: എം ബാലകൃഷ്ണൻ (പ്രസിഡൻ്റ്), വി കുഞ്ഞിരാമൻ, എം കുഞ്ഞമ്പു, കാർത്യായണി (വൈസ് പ്രസിഡൻ്റ്), ഒ വി രവീന്ദ്രൻ, എ ആർ രാജു എൻ പി വിജയൻ (ജോ. സെക്രട്ടറി) വി എ നാരായണൻ (ട്രഷറർ).
No comments