തായന്നൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ പുസ്തക വണ്ടിയുടെ പുസ്തകോത്സവം സംഘടിപ്പിച്ചു
തായന്നൂർ : തായന്നൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ പുസ്തക വണ്ടിയുടെ പുസ്തകോത്സവം സംഘടിപ്പിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തിയ ഈ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ പി.എം. അബ്ദുൽ റഹ്മാൻ മാസ്റ്റർ സ്വാഗത ഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീ. ഇ. രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ശ്രീ.രാജീവൻ ചീരോൽ നിർവഹിച്ചു. SMC ചെയർമാൻ ശ്രീ. ഷണ്മുഖൻ, SRG കൺവീനർ ദൃശ്യ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ദീപ ടീച്ചർ ,എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പുസ്തക വണ്ടിയുടെ സംഘാടകൻ ശ്രീ. നബീൽ ഒടയഞ്ചാൽ പുസ്തകോത്സവത്തെക്കുറിച്ച് സംസാരിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ ചടങ്ങിന് ഔപചാരികമായി നന്ദി അറിയിച്ചു. ജൂലൈ 3,4 വ്യാഴം,വെള്ളി ദിവസങ്ങളിൽ പുസ്തക പ്രദർശനവും വിപണനവും നടക്കും. പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കും.
No comments