അംഗൺവാടി വർക്കേർസ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ സി ഐ ടി യു പരപ്പ പ്രൊജക്ട് ഓഫിസിനു മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു
പരപ്പ : അംഗൻവാടി പ്രവർത്തകരുടെ വേതനം ഇൻസെന്റിസ് ആക്കി മാറ്റിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, കുട്ടികൾ ,ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാര എന്നിവർക്കുള്ള കേന്ദ്ര ഗവൺമെന്റ് ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കുക ഇകെ വൈസി, എഫ് ആർ എസ് പ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അംഗൺവാടി വർക്കേർസ് ആന്റെ ഹെൽപ്പേഴ്സ് അസോസിയേഷൻ സി ഐ ടി യു പരപ്പ പ്രൊജക്ട് ഓഫിസിനു മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി . പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു കെ.വി.ഗിരിജ അധ്യക്ഷയായി കെ .വി. ഭാർഗ്ഗവി ,വി.റിജ, പി.വി. ശ്യാമള എന്നിവർ സംസാരിച്ചു ഒ എം.ഗീത സ്വാഗതം പറഞ്ഞു. പരപ്പ ബസാർ കേന്ദ്രീകരിച്ച് മാർച്ച് നടന്നു.
No comments