അഡ്വക്കറ്റ് കെ കെ നാരായണൻ അനുശോചന സമ്മേളനം നടന്നു.. സംസ്കാര ചടങ്ങുകൾ കോയിത്തട്ട ആറളം തറവാട്ടു വീട്ടിൽ വച്ച് നടന്നു
കരിന്തളം : ബിജെപി മുതിർന്ന നേതാവും കരിമ്പിൽ ഹൈസ്കൂൾ മാനേജർ തുടങ്ങി വിവിധ മേഖലകളിൽ ഉന്നതസ്ഥാനം അലങ്കരിച്ച അഡ്വക്കേറ്റ് കെ കെ നാരായണന്റെ സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച 11 മണിക്ക് ആറളം തറവാട്ടു വീട്ടിൽ വച്ച് നടന്നു . തുടർന്ന് വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു. മടിക്കൈ പഞ്ചായത്ത് അംഗവും മുതിർന്ന ബിജെപി നേതാവുമായ എ വേലായുധന്റെ അധ്യക്ഷതയിൽ അനുശോചന യോഗം ചേർന്നു സിപിഐഎം നേതാവും മുൻ എംപിയുമായ ശ്രീ പി കരുണാകരൻ, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ.രവി, DCC പ്രസിഡണ്ട് പി കെ ഫൈസൽ, സിപിഐ നേതാവ് ബംങ്കളം കുഞ്ഞ് കൃഷ്ണൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ കോൺഗ്രസ് എം, നന്ദകുമാർ കോൺഗ്രസ് ബി, രാഘവൻ കൂലേരി കോൺഗ്രസ് എസ്, കൂക്കൾ ബാലകൃഷ്ണൻ ആർ എസ് പി, ബാബു പുല്ലൂർ ആർഎസ്എസ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത, കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ പ്രസിഡന്റ് വസന്തൻ, മോഹൻദാസ് മേനോൻ റോട്ടറി ഗവർണർ, പള്ളിപ്പുറം രാഘവൻ യാദവാസവ സംസ്ഥാന വൈസ് പ്രസിഡന്റ്, ശ്രീകണ്ഠൻ നായർ ബേക്കൽ ക്ലബ്ബ് റിക്രിയേഷൻ, ഡോക്ടർ എ മുരളീധരൻ ബേക്കൽ ക്ലബ്, സജി പി ജോസ് എച്ച് എം കുമ്പളപ്പള്ളി ഹൈസ്കൂൾ, എം വി പത്മനാഭൻ തോളനി മുത്തപ്പൻ ക്ഷേത്രം പ്രസിഡന്റ്, സത്യനാഥ് ചെന്തളം ബിഎംഎസ്,ഉമേശൻ ബേളൂർ കോൺഗ്രസ്, വിനീത് മുണ്ടമാണി, വിസി പത്മനാഭൻ, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മനുലാൽ മേലത്ത് സ്വാഗതം പറഞ്ഞു.
No comments