വഴിയാത്രക്കാരിയായ യുവതിയുടെ കഴുത്തിൽ നിന്നു സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമം.അക്രമിയെ യുവതി ചവിട്ടി വീഴ്ത്തി
കാസർകോട്: വഴിയാത്രക്കാരിയായ യുവതിയുടെ കഴുത്തിൽ നിന്നു സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമം.അക്രമിയെ യുവതി ചവിട്ടി വീഴ്ത്തി. ബഹളം വച്ച് ആൾക്കാരെ വിളിച്ചു കൂട്ടുന്നതിനിടയിൽ അക്രമി സ്കൂട്ടറുമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച
വൈകുന്നേരം പൈവളിഗെ, കുടാൽ മേർക്കളയിലാണ് സംഭവം.വഴിയാത്ര കാരിയായ വാസന്തിയാണ് അതിക്രമത്തിന് ഇരയായത്. സ്കൂട്ടറിൽ എത്തിയ അക്രമി യുവതിക്ക് സമീപത്ത് നിർത്തി വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടയിൽ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ വാസന്തി അക്രമിയെ ചവിട്ടി വീഴ്ത്തി . അപകടം മണത്തെ അക്രമി ഉടൻ സ്കൂട്ടറുമായി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പരിസരവാസികളും കുമ്പള പൊലിസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശത്തെ സിസി ടി വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ് പൊലീസ്.
No comments