Breaking News

മഞ്ചേശ്വരത്ത് എഎസ്‌ഐ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ;  കുറ്റിക്കോൽ സ്വദേശിയായ മധുസൂദനനാണ് മരിച്ചത്


കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശിയായ മധുസൂദന(50)നാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച ഒരു കുറിപ്പ് ക്വാർട്ടേഴ്സിൽ നിന്നു കണ്ടെത്തിയതായാണ് സൂചന. അവിവാഹിതനാണ് മധുസൂദനൻ.

സ്റ്റേഷനിലെത്തുന്നവരോട് മികച്ച സമീപം പുലർത്തുന്ന ഉദ്യോഗസ്ഥനായിരുന്നു മധുസൂദനൻ. കേസന്വേഷണത്തിലും മികവ് പുലർത്തിയിരുന്നു

No comments