Breaking News

കർണ്ണാടകയിൽ നിന്നും വാഹനത്തിൽ കടത്തുകയായിരുന്ന 1,14,878 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളും 60 കിലോ പുകയില പൊടിയുമായി യുവാവ് കാസർഗോഡ് വെച്ച് പിടിയിൽ

കാസർകോട്: കർണ്ണാടകയിൽ നിന്നു എയ്സ് വാഹനത്തിൽ കടത്തുകയായിരുന്ന 1,14,878 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളും 60 കിലോ പുകയില പൊടിയുമായി യുവാവ് അറസ്റ്റിൽ. മധൂർ, ഹിദായത്ത് നഗർ, ചെട്ടുംകുഴി ഹൗസിലെ എ റാഷിദി(31)നെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ പി.കെ ജിജീഷ്, എസ്.ഐ കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രി 10 മണിയോടെ മൊഗ്രാൽ പാലത്തിനടുത്തു വച്ചാണ് പൊലീസ് പുകയില ഉൽപ്പന്ന വേട്ട നടത്തിയത്. വാഹന പരിശോധനയ്ക്കിടയിൽ എത്തിയ എയ്സ് വാൻ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉൽപ്പന്നങ്ങളും പുകയില പൊടിയും കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. പൊലിസ് സംഘത്തിൽ പ്രൊബേഷണറി എസ്.ഐ ആനന്ദകൃഷ്ണൻ, എ.എസ്.ഐ സുരേഷ് എന്നിവരും ഉണ്ടായിരുന്നു.

No comments