കാസർകോട് ജില്ലയിൽ ഡോക്ടർമാരുടെ ഒഴിവുകൾ: ഇന്റർവ്യൂ ഓഗസ്റ്റ് ആറിന്
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ആഗസ്റ്റ് 6, രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച നടക്കും.
അപേക്ഷകർ എം.ബി.ബി.എസ് യോഗ്യതയും TCMC (ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ) രജിസ്ട്രേഷനും ഉള്ളവരായിരിക്കണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അഭിമുഖത്തിന് ഹാജരാക്കണം. നേരത്തെ അപേക്ഷ നൽകിയവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.TCMC (ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ) രജിസ്ട്രേഷൻ നിർബന്ധമാണ്.
ഇന്റർവ്യൂവിന് എത്തുമ്പോൾ ഹാജരാക്കേണ്ട രേഖകൾ:
എസ്.എസ്.എൽ.സി സര്ടിഫിക്കറ്റ്
പ്ലസ് ടു, എംബിബിഎസ്, ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ
ആധാർ കാർഡ്
ഈ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0467-2203118, 0467-2209433
No comments