Breaking News

കാസർകോട് കുന്നുപാറയിൽ 21 കാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: ദേളി, കുന്നുപാറയിൽ 21 കാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മകന്റെ മരണത്തിനു പിന്നാലെ പിതാവിനെ കാണാതായി. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേളി, കുന്നുപാറയിലെ ദാമോദരന്റെ മകൻ ധനുഷ് (21) ആണ് മരിച്ചത്. പന്തൽ പണിക്കാരനാണ്.

തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ചൊവ്വാഴ്ച രാവിലെ എഴുന്നേറ്റുകാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ താഴെ ഇറക്കി ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. മേൽപ്പറമ്പ് പൊലീസ് കേസെടുത്തു.

മാതാവ്: ഗീത. സഹോദരങ്ങൾ: ദീക്ഷിത്, ദിവ്യ.

No comments