കാഞ്ഞങ്ങാട് ഐങ്ങോത്ത് റോഡിലെ കുഴിയിൽ വീണ് കാർ തലകീഴായി മറിഞ്ഞു; പൂരക്കളി - മറത്തു കളി ആചാര്യൻ അത്ഭുതകരമായി രക്ഷപ്പെട്ടു
കാഞ്ഞങ്ങാട് : ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഐങ്ങോത്ത് സർവീസ് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. യാത്രക്കാരൻ പൂരക്കളി മറത്തുകളി ആചാര്യൻ കാഞ്ഞങ്ങാട് സൗത്തിലെ പി ദാമോദരപ്പണിക്കർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് സൗത്തിലെ വീട്ടിൽ നിന്നും പടന്നക്കാട് ഉള്ള ആയുർവേദ ചികിത്സാ കേന്ദ്രത്തിലേക്ക് പോകുന്നതിനിടയിൽ ഐങ്ങോത്ത് വെച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. മറിഞ്ഞ കാറിൽ നിന്നും പുറത്തിറങ്ങാൻ ആവാതെ അരമണിക്കൂറോളം വാഹനത്തിൽ തന്നെ ദാമോദരപ്പണിക്കർ കിടന്നു. ഈ സമയം പ്രഭാത സവാരിക്ക് ഇറങ്ങിയ മുത്തപ്പനർക്കാവിലെ ശശിയാണ് കാർ മറിഞ്ഞു കിടക്കുന്നത് കാണുന്നത്. തൊട്ടടുത്ത് താമസിക്കുന്ന രാമചന്ദ്രനെയും വിളിച്ചു വരുത്തിയാണ് ദാമോദരപ്പണിക്കരെ കാറിൽ രക്ഷപ്പെടുത്തിയത്. സർവീസ് റോഡിൽ ഇത്രയും വലിയ കുഴി ഉണ്ടായിട്ടും യാതൊരു വിധ അപായ സൂചന ബോർഡുകൾ ഒന്നും സ്ഥാപിച്ചിരുന്നില്ല. ഇത് വാഹനങ്ങൾ നിരന്തരം അപകടത്തിൽ പെടാൻ കാരണമാകുന്നു
No comments