Breaking News

ജില്ലയിൽ മഹാളി രോഗം വ്യാപകമായതോടെ കമുക് കർഷകർ ദുരിതത്തിൽ കനത്ത മഴയാണു രോഗ വ്യാപനത്തിനു ഇടയാക്കിയത്


ബന്തടുക്ക • മഹാളി രോഗം വ്യാപകമായതോടെ കമുക് കർഷകർ ദുരിതത്തിൽ. കഴിഞ്ഞ 3 മാസങ്ങളായി പെയ്ത കനത്ത മഴയാണു രോഗ വ്യാപനത്തിനു ഇടയാക്കിയത്. കുറ്റിക്കോൽ പഞ്ചായത്തിലെ പാലാർ മാണിമൂല, അഞ്ജനടുക്ക, ദർബഡുക്ക, കുറ്റിക്കോൽ, അണ്ണപ്പാടി, ഓയോലം പുണ്യം കണ്ടം, കരുവിഞ്ചിയം തുടങ്ങിയ സ്ഥലങ്ങളിലെ കമുകിൻ തോട്ടങ്ങളിൽ രോഗബാധ രൂക്ഷമാണ്. ഈ വർഷം കമുക് കർഷകർക്കു അനുകൂലമായ കാലാവസ്ഥയായിരുന്നു. മഴ കൃത്യമായി ലഭിച്ചത് മൂലം ഉൽപാദനം കൂടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ.

എന്നാൽ കഴിഞ്ഞ 3 മാസമായി പെയ്യുന്ന കനത്ത മഴ കർഷകരുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുരോഗബാധയെ തുടർന്നു കമുകുകളിൽ നിന്നു അടയ്ക്ക

കൂട്ടത്തോടെ പൊഴിയാൻ തുടങ്ങി. ഇത് കർഷകർക്കു കനത്ത തിരിച്ചടിയായി.ഒരു കിലോ അടയ്ക്കയ്ക്ക് ഇപ്പോൾ വിപണിയിൽ നിന്നു ലഭിക്കുന്നത് 500 രൂപയിൽ ഏറെയാണ്. ഈ സീസണിലും നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിയവേയാണു ഇരുട്ടടിയായി മഴയുടെ വരവ്.

മഴ പെയ്യുന്ന സമയത്ത് മരുന്ന് തളിച്ചാലും കാര്യമായ പ്രയോജനം ഉണ്ടാവില്ലെന്നാണു കർഷകർ പറയുന്നത്. കഴിഞ്ഞ സീസണിൽ നല്ല വില ലഭിച്ചതിനാൽ റബറും മറ്റും മുറിച്ചുനീക്കി പുതുതായി ഒട്ടേറെ കർഷകരാണു കമുക് കൃഷിയിലേക്ക്

തിരിഞ്ഞത്.തുടർച്ചയായി പെയ്യുന്ന മഴ കമുകിൻ തൈകൾ നട്ട കർഷകരെയും പ്രതിസന്ധിയിലാക്കി. കുഴികളിൽ വെള്ളം കെട്ടിനിന്നു കമുകിൻ തൈകൾ നശിക്കുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു.

No comments