Breaking News

കാസർകോട് ആസ്റ്റർ മിംസിൽ പ്രീലോഞ്ച് സൗജന്യ മെഡിക്കൽ ക്യാമ്പ്: വൻ ജനപങ്കാളിത്തത്തോടെ നടന്നു


കാസർകോട്: ആസ്റ്റർ മിംസ് ആശുപത്രിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ചെങ്കള, ഇന്ദിരാനഗറിലെ ആശുപത്രിയിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. വർണ്ണാഭമായ ചടങ്ങുകളോടെ ആരംഭിച്ച ക്യാമ്പിൽ നൂറുകണക്കിന് ആളുകളാണ് രജിസ്റ്റർ ചെയ്തത്. ജനങ്ങളുടെ ആവേശകരമായ പ്രതികരണം ആരോഗ്യപരിപാലനത്തിനായുള്ള അവരുടെ ആവശ്യവും ആസ്റ്റർ മിംസ് ആശുപത്രിയുടെ സേവനവും എത്ര വലുതാണെന്ന് സൂചിപ്പിക്കുന്നു.


ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കാസർകോടിൻ്റെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥയ്ക്ക് ആശ്വാസം നൽകുന്നവിധം അത്യാധുനിക ആശുപത്രി നിർമ്മിച്ചതിൽ ചെയർമാൻ ഡോ. ആസാദ് മൂപ്പനെയും അതിന് നിലമൊരുക്കിയ അഷ്റഫ് നായന്മാർമൂലയെയും ആസ്റ്റർ മിംസിൻ്റെ മുഴുവൻ ടീം അംഗങ്ങളെയും പ്രസിഡണ്ട് അഭിനന്ദിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ചെങ്കള ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഹസീന റഷീദ് അധ്യക്ഷയായി.


പ്രമുഖരുടെ സാന്നിധ്യം


ഡോ. സൂരജ് (സിഎംഎസ്-കേരള ക്ലസ്റ്റർ), ഡോ. അനൂപ് നമ്പ്യാർ (സിഒഒ - ആസ്റ്റർ മിംസ് കാസർഗോഡ് & കണ്ണൂർ), ബ്രിജു മോഹൻ (എവിപി-എച്ച്ആർ കേരള ക്ലസ്റ്റർ), ഡോ. വിദ്യ (ഹെഡ് - ഗൈനക്കോളജി ഡിപ്പാർട്ട്‌മെന്റ്, ആസ്റ്റർ മിംസ് കാസർഗോഡ്), നസീർ അഹമ്മദ് (എജിഎം-പബ്ലിക് റിലേഷൻസ് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്), ആസ്റ്റർ വളണ്ടിയേഴ്‌സിനെ പ്രതിനിധീകരിച്ച് ഹസീം, ഡോ. വിനോദ് (സീനിയർ കൺസൾട്ടന്റ്, ജനറൽ സർജറി), ഡോ. നവാഫ് (കൺസൾട്ടന്റ് കാർഡിയോളജി), ഡോ. സന്തോഷ് കെ (സീനിയർ മാനേജർ, ഐടി കേരള ക്ലസ്റ്റർ), ഡോ. വിപിൻ (അസ്റ്റർ ലാബ്സ്) തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു. ആസ്റ്റർ മിംസ് കാസർഗോഡിന്റെ ഹെഡ് ഓഫ് ഓപ്പറേഷൻസ് രഞ്ജു ആലപ്പാട്ട് സ്വാഗതം പറഞ്ഞു. ഡോ. സാജിദ് (സിഎംഎസ്, ആസ്റ്റർ മിംസ് കാസർഗോഡ്) എന്നിവർ നന്ദി പറഞ്ഞു. പ്രമുഖരായ ഡോക്ടർമാർ, ആശുപത്രി മാനേജ്‌മെന്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ലഭ്യമായ സേവനങ്ങൾ_

ക്യാമ്പിൽ ജനറൽ മെഡിസിൻ, കാർഡിയോളജി, ഗൈനക്കോളജി,

No comments