Breaking News

ഖാദി വിപണന കേന്ദ്രം ഷോറും കോളം കുളത്ത് പ്രവർത്തനം ആരംഭിച്ചു


കരിന്തളം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഖാദി വിപണന കേന്ദ്രം ഷോറും കോളം കുളത്ത് പ്രവർത്തനം ആരംഭിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉൽഘാടനം ചെയ്തു പഞ്ചായത്ത് മെമ്പർ കെ.പി. ചിത്രലേഖ അധ്യക്ഷയായി.ഏ.ആർ സോമൻ ആദ്യവിൽപ്പന ഏറ്റുവാങ്ങി.സി.വി. ബാലകൃഷ്ണൻ സംസാരിച്ചു പി.സിന്ധു സ്വാഗതവും ശാലിനി തങ്കരാജൻ നന്ദിയും പാഞ്ഞു

No comments