കാസർഗോഡ് അടച്ചിട്ട വീട്ടിൽനിന്ന് 4 ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങൾ പിടികൂടി
വിദ്യാനഗർ : ചെട്ടുംകുഴി ഹിദായത്ത് നഗറിലെ അടച്ചിട്ട വീട്ടിൽനിന്ന് നാല് ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. പൊലീസിന്റെ പ്രത്യേക ഡാൻസാഫ് ടീമിന്റെയും കാസർകോട് വനിതാ എസ്ഐ കെ അജിതയുടെയും നേതൃത്വത്തിലുള്ള സംഘമാണ് വൻ ലഹരിവേട്ട നടത്തിയത്. 36,509 പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് നിരവധി ചാക്കുകളിലായി നിറച്ച് വീടിനുള്ളിൽ അട്ടിവച്ച നിലയിൽ കണ്ടെത്തിയത്. കർണാടകത്തിൽനിന്നും കൊണ്ടുവന്ന് സൂക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. വീട്ടുടമയെക്കുറിച്ചും താമസക്കാരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. എഎസ്ഐ ടി സരള, സിപിഒ പി ശ്രീജ, എം ശ്രുതി, ഡ്രൈവർ നാരായണ എന്നിവരുടെ നേതൃത്വത്തിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
No comments