Breaking News

നിരോധിത മീൻപിടിത്തം: രണ്ടര ലക്ഷത്തിന്റെ 
ചെറുമത്സ്യങ്ങൾ പിടിച്ചെടുത്തു

ചെറുവത്തൂർ : മടക്കര ഹാർബറിൽ ചെറു മത്സ്യങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ രണ്ടര ലക്ഷം രൂപയുടെ മത്സ്യങ്ങൾ പിടിച്ചെടുത്ത് കടലിൽ നശിപ്പിച്ചു.മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടെസി, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് കുമാർ, റെസ്ക്യൂ ഗാർഡുമാരായ മാറായ ശിവ, മനു, അജീഷ് സേതു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. അനധികൃതമായി വിൽപനയ്ക്ക് വെച്ച ചെറു മത്സ്യങ്ങളാണ് പിടിച്ചെടുത്തത്.മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനായി, നിശ്ചിത വലുപ്പമില്ലാത്ത മത്സ്യങ്ങൾ

പിടിക്കുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാണ്. കർശന നടപടി തുടരുമെന്ന് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.

No comments