അന്താരാഷ്ട്ര യുവജന ദിനാചരണം: കാലിച്ചാനടുക്കം മുതൽ കരിന്തളം ഗവ.കോളേജ് പരിസരം വരെ റെഡ് റൺ മാരത്തോൺ സംഘടിപ്പിച്ചു
കരിന്തളം: അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് എച്ച് ഐ വി/എയ്ഡ്സിനെ കുറിച്ച് ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു.
കേരള സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), കാസറഗോഡ്, എൻ എസ് എസ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാലിച്ചാനടുക്കം മുതൽ കരിന്തളം ഗവണ്മെന്റ് കോളേജ് പരിസരം വരെയാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കോളേജുകളിലെ കുട്ടികൾ പങ്കെടുത്തു. മാരത്തൺ ആൺകുട്ടികളുടെ വിഭാഗത്തിൽ അനിൽ എ (കേരളം കേന്ദ്ര സർവകലാശാല, പെരിയ) മിഥുൻ എൻ (കാസറഗോഡ് ഗവണ്മെന്റ് കോളേജ്), അഭിഷേക് ബാബു (ഇ.കെ.എൻ.എം ഗവണ്മെന്റ് കോളേജ് എളേരിത്തട്ട്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ലിതിന കെ വി (ഇ.കെ.എൻ.എം ഗവണ്മെന്റ് കോളേജ് എളേരിത്തട്ട്), ദേവനന്ദ ദിനേശ് (ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കരിന്തളം) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവർക്ക് യഥാക്രമം 5000 രൂപ, 4000 രൂപ, 3000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനമായി നൽകി. ഒന്നാം സ്ഥാനം ലഭിച്ച ടീം ഓഗസ്റ്റ് 11 ന് തൃശൂരിൽ വച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
മാരത്തോൺ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഫ്ലാഗ് ഓഫ് ചെയ്‌തു. ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. ആരതി രഞ്ജിത് അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും നീലേശ്വരം താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ അജിത് ഫിലിപ്പ് നന്ദിയും പറഞ്ഞു. ജില്ലാ എൻ എസ് എസ് കോർഡിനേറ്റർ ഡോ വിനേഷ് കുമാർ കെ വി, എൻ എസ് എസ് നോഡൽ ഓഫീസർ സമീർ സിദ്ദിഖി, കരിന്തളം ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ വിദ്യ കെ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ ഹസീബ് പി പി, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ദേശീയ ആരോഗ്യ ദൗത്യം ജൂനിയർ കൺസൽട്ടൻറ് കമൽ ജോസ് എന്നിവർ സംസാരിച്ചു.
No comments