ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിനെതിരെ എൽഡിഎഫ് വെള്ളരിക്കുണ്ടിലും, ചിറ്റാരിക്കാലിലും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ അടച്ചതിനെതിരെ എൽഡിഎഫ് വെള്ളരിക്കുണ്ടിലും, ചിറ്റാരിക്കാലിലും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബിജെപി, ബജ്റംഗ്ദൾ ഗൂഡാലോചനയുടെ ഭാഗമായി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി തുറങ്കിലടച്ച നടപടി ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യത്തിന് കളങ്കമേൽപ്പിച്ചു. സംഘപരിവാരത്തിന്റെ വിദ്വേഷ അജണ്ടകൾക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധമായി സംഗമം മാറി. വെള്ളരിക്കുണ്ടിൽ സിപിഐഎം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വി കെ ചന്ദ്രൻ അധ്യക്ഷനായി. കെ എസ് കുര്യാക്കോസ്, ബെന്നി നാഗമറ്റം, ടോമി മണിയംതോട്ടം, എ അപ്പുക്കുട്ടൻ, പി ടി നന്ദകുമാർ എന്നിവർ സംസാരിച്ചു. ബിജു തുളുശ്ശേരി സ്വാഗതവുംകെ സി സാബു നന്ദിയും പറഞ്ഞു.... ചിറ്റാരിക്കാലിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ചെറിയാൻ മടുക്കാങ്കൽ അധ്യക്ഷനായി. എം കുമാരൻ, പി കെ മോഹനൻ, ടി കെ ചന്ദ്രമ്മ എന്നിവർ സംസാരിച്ചു. ജോസ് പതാലിൽ സ്വാഗതം പറഞ്ഞു.
No comments