എൽ.ബി.എസ്. എഞ്ചിനീയറിംഗ് കോളേജിൽ സൗഹൃദത്തിന്റെ വൃക്ഷതൈകൾ നട്ടു
കാസർഗോഡ് : പൊവ്വൽ എൽ.ബി.എസ്. എഞ്ചിനീയറിംഗ് കോളജിൽ എൻ.എസ്.എസ് യൂണിറ്റിന്റെയും ഹരിത കേരള മിഷൻറെയും നേതൃത്വത്തിൽ "സുഹൃത്തിന് ഒരു വൃക്ഷത്തൈ തൈ" എന്ന ആശയവുമായി സൗഹൃദ ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈ നടൽ പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ ടി മുഹമ്മദ് ഷെക്കൂർ ബയോ പാർക്കിൽ ആദ്യ വൃക്ഷത്തൈ നട്ടു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ മുഖ്യാതിഥിയായിരുന്നു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ലോഹിതാക്ഷൻ എൻഎസ്എസ് പോഗ്രാം ഓഫീസർ അരുൺ എസ് മാത്യു ബയോ ഡൈവേഴ്‌സിറ്റി പാർക്കിൻ്റെ ചുമതലയുള്ള ഫാക്കൽറ്റി പ്രൊഫ ഒ എം വിനോദ് ,
എൻആർപിഎഫ് ട്രീ ടാഗിംഗ് റീജിയണൽ കോർഡിനേറ്റർഎൻആർപിഎഫ് . വി മഞ്ജു എൻ എസ് എസ് പ്രതിനിധികൾ
പ്രജ്വല് കൃഷ്ണ, ഗോകുൽ, ജിത്തു - അസിസ്റ്റൻ്റ് വൊളൻ്റിയർ സെക്രട്ടറി,നവീന എന്നിവർ സംസാരിച്ചു. വൃക്ഷത്തെകൾ കുട്ടുകാർ കൈമാറി നട്ടു.
പരിസ്ഥിതി സംരക്ഷണത്തിന്റെയും സൗഹൃദത്തിന്റെ പ്രതീകമായും വിദ്യാർത്ഥികൾ തങ്ങളുടേയും സുഹൃത്തുകളുടേയും പേരുകൾ ചേർത്ത ട്രീ ടാഗ് ഉള്ള തൈകൾ നിർദ്ദിഷ്ടമായി വകുപ്പുകൾക്കു സമീപം നടുകയായിരുന്നു. സുഹൃത്തുക്കൾക്ക് തൈകൾ സമ്മാനിച്ചുകൊണ്ട് വിദ്യാർത്ഥികൾ പരസ്പര സൗഹൃദവും പരിസ്ഥിതി ബോധവും പങ്കുവെച്ചു.
എല്ലാ ഡിപ്പാർട്ടുമെന്റുകളെയും ഉൾപ്പെടുത്തി, എൻആർപിഎഫ് വിഭാഗവും എൻ.എസ്.എസ് ടീമും പരിപാടിക്ക് ഊർജ്ജം പകർന്നു
പരിസ്ഥിതിയോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥികളുടെയും സംഘടനകളുടെയും പുത്തൻ ചുവടായിരുന്നു ഇത്.
No comments